| Saturday, 1st June 2024, 8:23 pm

നിനക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും കഷ്ടപ്പെടുന്നത് എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീലായി: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടര്‍ബോ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധയകന്‍ വൈശാഖ്. തന്റെ കഴിഞ്ഞ കുറച്ച് സിനിമകള്‍ പ്രതീക്ഷിച്ചത് പോലെ വന്നില്ലെന്നും അത് മമ്മൂട്ടിയോട് സംസാരിച്ചുവെന്നും വൈശാഖ് പറഞ്ഞു. തനിക്ക് കുറച്ച് മിസ്റ്റേക്ക് നടന്നുവെന്നും ഈ സിനിമയില്‍ അത് ഉണ്ടാകില്ലെന്നും താന്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും വൈശാഖ് പറഞ്ഞു.

അത് കേട്ട് മമ്മൂട്ടി തന്നോട് ‘മിസ്‌റ്റേക്ക് ഉണ്ടാകരുത്, നിനക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും കഷ്ടപ്പെടുന്നത്’ എന്ന് പറഞ്ഞിട്ട് മമ്മൂട്ടി നടന്നുപോയെന്നും വൈശാഖ് പറഞ്ഞു. തനിക്ക് അത് കേട്ട് വല്ലാതെ ഫീലായി എന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘ഷൂട്ടൊക്കെ തുടങ്ങിയ സമയത്ത് ഒന്നുരണ്ട് ആക്ഷന്‍ സീനുകള്‍ എടുത്ത് കഴിഞ്ഞപ്പോള്‍ മമ്മൂക്കയുമായി സംസാരിക്കാന്‍ കുറച്ച് സമയം കിട്ടി. എന്റെ കഴിഞ്ഞ രണ്ട് സിനിമകള്‍ വേണ്ട രീതിയില്‍ വര്‍ക്കാകാതെ പോയ കാര്യത്തെക്കുറിച്ച് സംസാരിച്ചു. ഞാന്‍ പുള്ളിയോട് പറഞ്ഞു, ‘മമ്മൂക്ക, ഒന്നുരണ്ട് മിസ്റ്റേക്ക് ഇതിന് മുമ്പ് സംഭവിച്ചു. ഈ സിനിമയില്‍ എന്തായാലും അതുപോലെ മിസ്‌റ്റേക്ക് ഉണ്ടാകില്ല’ എന്ന്.

ഇത് കേട്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെയായിരുന്നു ‘മിസ്റ്റേക്ക് ഉണ്ടാകാന്‍ പാടില്ല, നിനക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും കഷ്ടപ്പെടുന്നത്’ എന്ന് പറഞ്ഞ് പുള്ളി നടന്നുപോയി. എനിക്ക് അത് കേട്ട് വല്ലാതെ ഫീലായി. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യുന്നത് കൊണ്ടല്ല അങ്ങെന പറഞ്ഞതെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് വേണ്ടിയാണ് അദ്ദേഹം ഇത്ര കഷ്ടപ്പെടുന്നത് എന്ന് ആത്മാര്‍ത്ഥമായിട്ടാണ് പറഞ്ഞത്.

കാരണം നമ്മള്‍ ഇനിയും ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കണമെന്ന് അദ്ദേഹത്തിന് അത്രയും ആഗ്രഹമുണ്ട്. ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം, നമ്മുടെ കുടുംബത്തിനെ നല്ല രീതിയില്‍ എത്തിക്കണം എന്നൊക്കെ നമ്മളെക്കാളും പുള്ളി ആഗ്രഹിക്കുന്നുണ്ട്. അതൊക്കെ കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഉറപ്പാണ്,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh shares the shooting experience with Mammootty in Turbo

We use cookies to give you the best possible experience. Learn more