| Wednesday, 23rd January 2019, 2:38 pm

പേരാമ്പ്രയുടെ വൈശാഖ് നോര്‍ത്ത് ഈസ്റ്റിലേക്ക്; ആദരസൂചകം ക്ഷണിച്ചത് പരിശീലകനും ടീം മാനേജ്‌മെന്റും

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമാണ് കോഴിക്കോട് പേരാമ്പ്രക്കാരനായ വൈശാഖ്. സ്‌കൂളില്‍ പഠിക്കുന്നതിനിടെ വാഹനപകടത്തില്‍ കാലുനഷ്ടപ്പെട്ടിട്ടും വൈശാഖ് വിധിക്ക് മുമ്പില്‍ തളരാതെ പേരാമ്പ്രയുടെ മൈതാനത്തിലേക്കിറങ്ങി. പേരാമ്പ്രയുടെ വൈകുന്നേരങ്ങളില്‍ കാല്‍പന്ത് ആവേശം ഉയരുമ്പോള്‍ വൈശാഖും ഉണ്ടായിരുന്നു. വിധിയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന വൈശാഖിനെ തേടി മറ്റൊരു നേട്ടം കൂടി എത്തിരിക്കുകയാണ്.

ഐ.എസ്.എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഒരു ദിവസം പരിശീലനത്തിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇതിനായി വൈശാഖ് നാളെ ഗുവാഹത്തിയിലേക്ക് തിരിക്കും.


26ന് ചൈന്നൈയിന്‍ എഫ്.സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ വൈശാഖായിരിക്കും ക്ലബിന്റെ മുഖ്യാതിഥി. 27ന് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കും.

ALSO READ: കംഗാരുവധം കഴിഞ്ഞു, കിവിവേട്ട തുടങ്ങി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം

വൈശാഖിന്റെ വീഡിയോ കണ്ട നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ഷറ്റോരി വൈശാഖിന്റെ സമര്‍പ്പണത്തെ പ്രശംസിക്കുകയും ടീമിനൊപ്പം ബഹുമാനാര്‍ഥം ക്ഷണിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് ക്ലബ് ട്വീറ്റ് ചെയ്തത്.

വൈശാഖ് ഇന്ത്യയുടെ ആംപ്യൂട്ടി ഫൂട്‌ബോള്‍ ദേശീയ താരം കൂടിയാണ്. ആംപ്യൂട്ടി ഫൂട്‌ബോള്‍ ഏഷ്യാകപ്പിലെ ഇന്ത്യന്‍ ടീം അംഗം കൂടിയാണ് താരം. ഇപ്പോള്‍ ഇടുക്കിയില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി താല്‍ക്കാലിമായി ജോലി ചെയ്യുകയാണ് താരം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more