മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് വേണ്ടി മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശനും ടി.കെ രാജീവ്കുമാറും ചേര്‍ന്ന് ‘അമ്മ’യുടെ ചിത്രം സംവിധാനം ചെയ്യുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അത് ഉപേക്ഷിച്ച സാഹചര്യത്തിലാണ് ചിത്രം വൈശാഖ് സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. മറ്റ് ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
അമ്മക്കുവേണ്ടി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്റി 20യില്‍ വൈശാഖ് ആയിരുന്നു സഹസംവിധായകന്. പോക്കിരിരാജ, സൗണ്ട് തോമ, വിശുദ്ധന്, കസിന്‍സ്, പുലിമുരുകന്, മധുരരാജ എന്നീ ചിത്രങ്ങള്‍ വൈശാഖ് സംവിധാനം ചെയ്തവയാണ്.
അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണാര്‍ത്ഥമാണ് ചിത്രം ഒരുക്കുന്നത്.
അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക