കൊച്ചി: കച്ചവടസ്ഥാപനങ്ങളില്‍ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ആരെങ്കിലും കടപൂട്ടിക്കാനായി വന്നാല്‍ വരുന്നവന്റെ കൈ വെട്ടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍.
സമിതിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു നസറുദ്ദീന്റെ പരാമര്‍ശം
“”കോര്‍പ്പറേഷന്റെ പണിയെന്താ റോഡ് അടിച്ചുവാരല്‍. മാലിന്യ സംസ്‌ക്കരണം കോര്‍പ്പറേഷന്റേയും മുനിസിപ്പാലിറ്റിയുടേയും പണിയാണ്. അത് അവര്‍ എടുക്കാതെ നമ്മളെ വിളിച്ചാല്‍ നമുക്ക് ഇറങ്ങാന്‍ സാധിക്കുമോ? അതിന് ഫീസ് എത്രയാണെന്ന് പറഞ്ഞാല്‍ മതി.
കട പൂട്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. കേസെടുക്കാനേ അധികാരമുള്ളൂ. ഏതെങ്കിലുമൊരുത്തന്‍ പൂട്ടാന്‍ വേണ്ടി വന്നാല്‍ ആ കൈ കൊത്തണം. എന്നെ വിളിച്ചോളൂ. ഞാനവിടെ എത്തും. എത്താന്‍ കഴിയുന്നിടത്തൊക്കെ എത്തും.
നമ്മള്‍ സമരമെന്ന് പറഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഭരണഘടനയുടെ 256 ാം വകുപ്പനുസരിച്ചാണ് നമ്മള്‍ കച്ചവടം ചെയ്യുന്നത്. നമ്മുടെ അവകാശങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു”.