| Wednesday, 2nd January 2019, 2:38 pm

നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യുവതികളുടെ ശബരിമലപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസ്റുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സാധാരണപോലെ നാളെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 93 സംഘടനകളുമായി ആലോചിച്ചാണ് തീരുമാനം. മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും തങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലയെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും ടി. നസ്‌റുദ്ദീന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ തന്നെ ബി.ജെ.പി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു.

കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more