| Thursday, 9th December 2021, 11:09 pm

'ഒരേ രീതിയിലുള്ള തെറ്റുകള്‍ അത്ര നല്ലതിനല്ല'; ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വാണിംഗുമായി വി.വി.എസ്. ലക്ഷമണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വാണിംഗുമായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരോടാണ് ലക്ഷ്മണിന്റെ ഉപദേശം.

ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ച പൂജാരക്കും രഹാനെക്കും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ശുഭ്മാന്‍ ഗില്ലിനുമാണ് ലക്ഷമണ്‍ താക്കീത് നല്‍കിയത്.

‘ഒരേരീതിയിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ ടെസ്റ്റില്‍ രഹാനെ പുറത്തായതും രണ്ട് ടെസ്റ്റിലും പൂജാര പുറത്തായതും ഒരേ രീതിയിലാണ്.

നിലയുറപ്പിച്ചതിന് ശേഷം വെറുതെ വിക്കറ്റ് വലിച്ചെറിയുകയാണ് ഗില്‍. കിട്ടുന്ന തുടക്കം വലിയ സ്‌കോറിലോട്ട് മാറ്റുക എന്നത് ടെസ്്റ്റ് ക്രിക്കറ്റില്‍ പ്രധാനമാണ്,’ ലക്ഷമണ്‍ പറഞ്ഞു

ഇന്ത്യന്‍ ബാറ്റേര്‍സ് അവരുടെ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാമെന്നുള്ള ഇന്ത്യയുടെ സ്വപ്നം സ്വപ്നമായി തന്നെ തുടരേണ്ടിവരുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

ടോപ്പ് 5 ബാറ്റര്‍മാര്‍ മാക്സിമം ക്രീസില്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കണം. നിലയുറപ്പിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുന്നത് ഇപ്പോള്‍ സ്ഥിര കാഴ്ചയായിരിക്കുന്നു, ദക്ഷിണാഫ്രിക്കക്കെതിരെ അത് ആവര്‍ത്തിക്കരുത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ നമ്മുടെ ബാറ്റിംഗ് യൂണിറ്റ് നന്നായി കളിച്ചാലെ പറ്റുകയുള്ളൂവെന്നും ലക്ഷമണ്‍ പറഞ്ഞു.

ഈ മാസം 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സെഞ്ചൂറിയനിലാണ് ആദ്യ മത്സരം നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  VVS Laxman Warns India Batters Ahead Of Test Series Against South Africa

We use cookies to give you the best possible experience. Learn more