ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിനെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് ഇറ്റാലിയന്‍ കോടതി
Daily News
ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിനെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് ഇറ്റാലിയന്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2014, 10:11 pm

vvip01ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിനെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് ഇറ്റാലിയന്‍ കോടതി. 2010 ല്‍ ആണ് വി.വി.ഐ.പി ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ വാങ്ങാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനിയുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടുരുന്നത്.

കമ്പനിയുടെ മുന്‍ മേധാവിമാരായ ബ്രൂണോ പനോലിനി, ജൂസെപ്പെ ഓര്‍സി എന്നിവരെ മറ്റ് അഴിമതി കേസുകളില്‍ കോടതി ശിക്ഷിച്ചു. രണ്ട് വര്‍ഷം തടവും 15,000 യൂറോ പിഴയുമാണ് ഇവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.

12 ഹെലികോപ്റ്ററുകള്‍ക്കായി 560 മില്ല്യണ്‍ യൂറോയുടെ കരാറാണ് ഇന്ത്യന്‍ സര്‍ക്കാരുമായി അവര്‍ ഉണ്ടാക്കിയിരുന്നത്.

അഗസ്റ്റ വെസ്റ്റ്‌ലാന്റ കമ്പനിയുമായുള്ള കരാര്‍ വിവാദമായതിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം കരാര്‍ റദ്ദാക്കുകയായിരുന്നു. എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കരാര്‍ റദ്ദാക്കിയിരുന്നത്.

12 ഹെലികോപ്റ്ററുകളില്‍ മൂന്നെണ്ണം അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.