| Tuesday, 1st June 2021, 8:56 pm

രാജേഷിന്റെ പ്രചരണത്തിന് നല്‍കിയ ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ വാടക നല്‍കണം; കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലെന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നല്‍കിയില്ലെന്നാരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ ബിജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടന്‍ നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു. വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.

‘എനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്,’ ബിജു പറഞ്ഞു. ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിലെ നേതാക്കള്‍ക്കാണ് ബിജു സന്ദേശമയച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്കായിരുന്നു രാജേഷ് മത്സരിച്ചിരുന്നത്.

ബിജുവിന്റെ സന്ദേശം:

‘ബഹുമാന്യ ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ. ഞാന്‍ ബിജു ദേവൂസൗണ്ട്സ് പൂജപ്പുര… ഞാന്‍ കൊവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താന്ന്…. Lungs പ്രശ്നം ആയി കഴിഞ്ഞ ഒരു മാസമായി PRSÂ ചികിത്സയില്‍ ആണ്…ഇനിയും ഒന്നുരണ്ടു മാസം ഓക്സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്.

ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്‍പ്പറഷന്‍ ഇലക്ഷന് എന്റെ സ്ഥാപനമാണ് ബി.ജെ.പി. പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ് എന്നിവ ചെയ്തത്. ആ വകയില്‍ എനിക്ക് 68000/(അറുപത്തിഎട്ടായിരം )കിട്ടാനുണ്ട്. ജില്ലാപ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലില്‍ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല.. വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല.. ആരുടെയും ഔദാര്യം വേണ്ടാ ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രത്യേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VV Rajesh Sound & Lights Kerala Local Body Election BJP

We use cookies to give you the best possible experience. Learn more