തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നല്‍കിയില്ലെന്നാരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ ബിജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടന്‍ നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു. വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.
‘എനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്,’ ബിജു പറഞ്ഞു. ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിലെ നേതാക്കള്‍ക്കാണ് ബിജു സന്ദേശമയച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്കായിരുന്നു രാജേഷ് മത്സരിച്ചിരുന്നത്.
ബിജുവിന്റെ സന്ദേശം:
‘ബഹുമാന്യ ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ. ഞാന്‍ ബിജു ദേവൂസൗണ്ട്സ് പൂജപ്പുര… ഞാന്‍ കൊവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താന്ന്…. Lungs പ്രശ്നം ആയി കഴിഞ്ഞ ഒരു മാസമായി PRSÂ ചികിത്സയില്‍ ആണ്…ഇനിയും ഒന്നുരണ്ടു മാസം ഓക്സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്.