| Monday, 9th April 2018, 2:08 pm

പൊലീസ് സേനയില്‍ ചെരിഞ്ഞ തൊപ്പി നിര്‍ബന്ധമാക്കുമെന്ന് ഡി.ജി.പി; തീരുമാനത്തിനെതിരെ അസഭ്യവര്‍ഷയുമായി പൊലീസ് സായുധസേന വാട്‌സാപ്പ് ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കേരളത്തിലെ പൊലീസ് സേനയില്‍ ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തില്‍ ഡി.ജി.പി ക്ക് നേരേ അസഭ്യവര്‍ഷവുമായി പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പ്. തൃശ്ശൂരിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.ജി.പിക്ക് നേരേ അസഭ്യവര്‍ഷവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് തൃശ്ശൂര്‍ സേനയിലെ പൊലീസുകാര്‍ ചേര്‍ന്നുള്ള സായുധസേന തൃശ്ശൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡി.ജി.പിക്കു നേരേ അസഭ്യവര്‍ഷമുണ്ടായത്.

സേനയിലെ സി.ഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വരെയുള്ളവര്‍ക്ക് ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡി.ജി.പിയുടെ ഉത്തരവിന്റെ പത്രവാര്‍ത്ത ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പച്ചത്തെറികളുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.


ALSO READ: മീശമാധവനിലെ പിള്ളേച്ചന് കാണിച്ച ‘കണി’ പിണറായി വിജയനും കാണിക്കാന്‍ സമയമായി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍


എന്നാല്‍ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുവന്നിരുന്നു. സായുധ സേന ക്യാംപിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ ഗ്രൂപ്പുകൂടിയാണിത്.

കഴിഞ്ഞ ദിവസമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരും ഡി.വൈ.എസ്.പി.മാരും തലയില്‍ ചെരിച്ചുവയ്ക്കുന്ന തൊപ്പി സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കു വരെ ധരിക്കാന്‍ അനുമതി നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചത്. സി.ഐ മുതല്‍ എ.എസ്.ഐ വരെ ഒരു നിറത്തിലുള്ളതും അതിനുതാഴെ എല്ലാ പൊലീസുകാര്‍ക്കും മറ്റൊരുനിറത്തിലുള്ള തൊപ്പിയുമാണു നല്‍കുക.

We use cookies to give you the best possible experience. Learn more