പിന്നീട് ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് വിനായകന്‍ മറ്റൊരു പോസ്റ്റായി ഇടുകയായിരുന്നു. കമന്റിട്ടയാള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്.
ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നത് സാമൂഹ്യവിരുദ്ധമായ നടപടിയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
സമൂഹത്തിലെ ഏത് രംഗത്തുമുള്ള സ്ത്രീകള്‍ക്കെതിരെയും ഓണ്‍ലൈനില്‍ നടക്കുന്ന അധിക്ഷേപ പ്രകടനങ്ങള്‍ വളരെയധികം വര്‍ധിച്ചുവരികയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും ചിലര്‍ പറയുന്നു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടതെന്നും കമന്റുകളിലുണ്ട്.
അതേസമയം ശൈലജയെ അധിക്ഷേപിച്ചയാള്‍ക്കെതിരെ വന്ന ചില കമന്റുകളിലും തികച്ചും സ്ത്രീവിരുദ്ധമായ പദപ്രയോഗങ്ങളും തെറിവിളികളും ഉയരുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും പിന്നീട് വിനായകന്‍ മറ്റൊരു പോസ്റ്റിലൂടെ പങ്കുവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജ മട്ടന്നൂരില്‍ നിന്നും വിജയിച്ചത്. 61035 വോട്ടിന്റെ ഭൂരിപക്ഷമാണ് അവര്‍ നേടിയത്. ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള കെ.കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തലുകള്‍.
ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്നും അങ്ങനെ കേരളത്തിന് ആദ്യ വനിതാ മുഖ്യമന്ത്രിയെ ലഭിക്കാന്‍ എല്‍.ഡി.എഫ് അവസരമൊരുക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക