'ഡാ മലരേ, കാളേടെ മോനെ...' കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
Daily News
'ഡാ മലരേ, കാളേടെ മോനെ...' കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2017, 10:05 am

തിരുവനന്തപുരം: കന്നുകാലി കശാപ്പു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്കെന്നു പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ വിമര്‍ശനം.

“ഡാ മലരേ, കാളേടെ മോനെ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.” എന്നു ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് വി.ടി ബല്‍റാം രോഷം പ്രകടിപ്പിച്ചത്.


Must Read: ‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; ഇന്ന്‌ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍


കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്ങനെയെന്നാണ് സംഭവത്തോടു പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്.

ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെയ്ക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ബഹുഭൂരിപക്ഷം പൗരന്മാരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും അപ്രായോഗികവുമാണെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പ്രതികരിച്ചു. വേണ്ടത്ര ആലോചനയോ പാര്‍ലമെന്റില്‍ ചര്‍ച്ചയോ ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ ഒളിഅജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.