| Tuesday, 22nd November 2016, 9:17 am

സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തം: മോഹന്‍ലാലിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാമും

ഡൂള്‍ന്യൂസ് ഡെസ്‌ക്

500രൂപ 1000രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. പേരെടുത്തു പറയാതെയാണ് ബല്‍റാമിന്റെ പരിഹാസം.

“മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ?” എന്നു പറഞ്ഞുകൊണ്ടാണ് വി.ടി ബല്‍റാം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.


Don”t Miss: ഒപ്പം ഒരു പെണ്ണുണ്ടായിരുന്നെങ്കില്‍ മോദി ഇതു ചെയ്യില്ലായിരുന്നെന്ന് മുല്ലക്കര രത്‌നാകരന്‍: മോദി നാണംകെട്ട പ്രാഞ്ചിയേട്ടനെന്ന് പി.സി ജോര്‍ജ്


മോദിയേയും മോഹന്‍ലാലിനെയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പരാമര്‍ശം. നോട്ടുനിരോധനം ജനരോഷത്തിനു ഇടയാക്കിയതിനു പിന്നാലെ ഗോവയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ വികാരാധീനനായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മോദി നല്ല അഭിനേതാവാണെന്ന് പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തെത്തിയിരുന്നു

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന മോഹന്‍ലാലിന്റെ ബ്ലോഗിനെ പരിഹസിച്ച് ദ കംപ്ലീറ്റ് ഡിസാസ്റ്റര്‍ (സമ്പൂര്‍ണ ദുരന്തം)എന്ന ഹാഷ് ടാഗും വി.ടി ബല്‍റാം ഉപയോഗിച്ചിട്ടുണ്ട്.


Also Read: ശബരിമലയുടെ പേര് മാറ്റിയ വിവരം അറിഞ്ഞത് പത്രങ്ങളിലൂടെ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


ബ്ലോഗിലൂടെയായിരുന്നു നോട്ടു നിരോധനത്തെ ന്യായീകരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് താന്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞായിരുന്നു മോഹന്‍ലാല്‍ രംഗത്തുവന്നത്.

നോട്ടു പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ബ്ലോഗ് വന്നതിനു പിന്നാലെ ഇതിനെ വിമര്‍ശിച്ചുകൊണ്ട് വി.ഡി സതീശന്‍ എം.എല്‍.എയും രംഗത്തുവന്നിരുന്നു.

നരേന്ദ്രമോദിയുടെ പിടിപ്പുകേടിന് കുട പിടിക്കുമ്പോള്‍ മോഹന്‍ലാല്‍ മറന്നത് സാധാരണക്കാരന്റെ വേദനയാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍  ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിക്കരുത്.


Must Read: 2000 രൂപ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് മമതാ ബാനര്‍ജി


ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനുവേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണ് മോഹന്‍ലാലിന്റെ കുറിപ്പെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more