| Sunday, 23rd December 2018, 5:26 pm

വനിതാ മതിലിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെ ഇന്നൊരു മതില്‍കെട്ടിയിരുന്നെങ്കില്‍ ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനം ആവുമായിരുന്നു: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ശബരിമല കയറാനാകാതെ മനിതികള്‍ക്ക് തിരിച്ചുപോകേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ വനിതാ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില്‍ കെട്ടിയിരുന്നെങ്കില്‍ മനിതിക്കാര്‍ക്ക് ശബരിമലയില്‍ കയറാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെയെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി കൂട്ടായ്മയിലെ യുവതികള്‍ക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. പ്രതിഷേധക്കാര്‍ സംഘടിച്ച് പൊലീസിനെതിരെ തിരിഞ്ഞതോടെ മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി പൊലീസ് പിന്തിരിയുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ.

We use cookies to give you the best possible experience. Learn more