| Tuesday, 10th April 2018, 5:41 pm

'സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസുകാരനെ തന്റെ വാഹനത്തിനു മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു'; വിശദീകരണവുമായി വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസുകാരനെ വാഹനം തട്ടിയെന്ന വാര്‍ത്ത ഉയര്‍ന്നതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. തനിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസുകാരനെ തന്റെ വാഹനത്തിനു മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു എന്ന് വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

രാഷ്ട്രീയ കാരണത്താല്‍ കഴിഞ്ഞ മൂന്ന് മാസമായി സി.പി.എമ്മുകാര്‍ തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിക്കുകയാണെന്നും സി.പി.എമ്മുകാര്‍ അക്രമാസക്തമായ രീതിയിലാണ് പെരുമാറുന്നത് എന്നും വി.ടി ബല്‍റാം പറഞ്ഞു.


Also Read: യോഗി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ക്ക് നീല നിറം നല്‍കി ബി.എസ്.പി


“റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി”, ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


Also Read: വാരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്ത് വീടാക്രമിച്ച സംഘത്തിലില്ലായിരുന്നുവെന്ന് വാസുദേവന്റെ മകന്റെ വെളിപ്പെടുത്തല്‍, വീഡിയോ


ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സി.പി.എമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്നും വി.ടി ബല്‍റാം വ്യക്തമാക്കി.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്-

വി.ടി ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.ഐ.എം ആക്രമണമെന്ന് രാവിലെ പ്രചാരണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് തൃത്താല കൂടല്ലൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വി.ടി ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.ഐ.എം ആക്രമണമെന്ന പ്രചാരണത്തിന് പിന്നാലെ സംഭവത്തിന്റെ വീഡിയോയുമായി തൃത്താലയിലെ സി.പി.ഐ.എം അനുഭാവികള്‍ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിലേക്ക് അമിത വേഗത്തില്‍ ഓടിച്ചു വന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ കാര്‍ പൊലീസുകാരന്റെ ദേഹത്ത് തട്ടിയാണ് കണ്ണാടി നഷ്ടപ്പെട്ടത്. കണ്ണാടി തട്ടി പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ കൂടി നില്‍ക്കുന്നിടത്തേക്ക് വേഗത കുറയ്ക്കാതെ ബല്‍റാമിന്റെ വാഹനം പാഞ്ഞടുക്കുന്നതും പൊലീസുകാരന്റെ ദേഹത്ത് തട്ടിയിട്ടും നിര്‍ത്താതെ കടന്നു പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ-

Latest Stories

We use cookies to give you the best possible experience. Learn more