മോദിജിയെ കാത്തു നില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; പരിഹസിച്ച് വി.ടി ബല്‍റാം
D' Election 2019
മോദിജിയെ കാത്തു നില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; പരിഹസിച്ച് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 4:22 pm

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം.
മോദിജിയെ കാത്തു നില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്ന ക്യപ്ക്ഷനോടെ പോണ്ടിച്ചേരിയില്‍ സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളുടെ ചിത്രം അടങ്ങുന്നതായിരുന്നു വി.ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

സുരേഷ് ഗോപിയുടെ ആഡംബര വാഹനത്തിന് കേരളത്തില്‍ പതിനഞ്ച് ലക്ഷം രൂപ അടക്കേണ്ടിടത്ത് പോണ്ടിച്ചേരിയില്‍ ഒന്നരലക്ഷം രൂപ മാത്രം നികുതി അടച്ച് വാഹനം രജിസറ്റര്‍ ചെയ്തിരുന്നു. ഈ പതിനഞ്ച് ലക്ഷത്തെ സൂചിപ്പിച്ചാണ് വി.ടി യുടെ പരിഹാസം.

മുന്‍പ് സുരേഷ് ഗോപി പൊതു പരിപാടിയില്‍ വെച്ച് മോദി അണ്ണാക്കിലേക്ക് പതിനഞ്ച് ലക്ഷം തള്ളി തരുമോ എന്ന് കരുതിയോ എന്ന പ്രസംഗം ഏറെ വിവാദമായിരുന്നു. അന്നത്തെ പ്രസംഗത്തിന് സമാനമായ മറുപടിയായിരിക്കാം വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

ALSO READ:‘ന്യായ്’ പദ്ധതി നടപ്പാകില്ലെന്നു മായാവതി; ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിബിംബങ്ങളെന്ന് അഖിലേഷ്; മായാവതി രാജ്യത്തിന്റെ നേതാവെന്ന് അജിത് സിങ്

പതിനഞ്ച് ലക്ഷം ഇപ്പോള്‍ വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട, ഇഗ്ലീഷ് അറിയാത്തവരും ഇവിടെയില്ലായെന്ന് നീ അവകാശപ്പെടരുത്. ഹിന്ദി അറിയാത്തവരാണ് ഇവിടെയുള്ളതെന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണ സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമാവലിയുമായി പോയി ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ പത്തൊന്‍പത് വര്‍ഷമായി എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്മാരാണ്, റോസാപ്പൂ വച്ച മഹാനടക്കം വരും ആ പട്ടികയില്‍. അവിടെ കൂമ്പാരം കൂട്ടിയിട്ട പണം കൊണ്ടു വന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്ക് വെക്കാനുള്ള പണമുണ്ടത് എന്ന് പറഞ്ഞതിനെ മോദി ഇപ്പോള്‍ തന്നെ ആ കറവ പശുവിന്റെ മുതികില്‍ തണുത്ത വെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.