തിരുവനന്തപുരം: രാജ്യം എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ആര്‍.എസ്.എസിനെ ട്രോളി വി.ടി ബല്‍റാം എം.എല്‍.
എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകളെന്നും 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍.എസ്.എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകളെന്നുമാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ആര്‍.എസ്.എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് വി.ടി ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കലക്ടറുടെ വിലക്ക് മറികടന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തിയത്. പാലക്കാട് മുത്താംന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ജില്ലാ കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിയ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. കലക്ടറുടെ വിലക്കിനെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. മോഹന്‍ഭാഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള മാനേജ്മെന്റാണ് സ്‌കൂള്‍ നടത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍.
2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍. ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍.