പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ ഭരണത്തെയും പ്രധാനമന്ത്രി മോദിയെയും പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് ഭ്രാന്തായെന്ന് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളെയും പദ്ധതികളെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരിഹാസം.
Also Read: വ്യക്തിപരമായി ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല: കെ.പി.എസി ലളിത
നോട്ട് നിരോധനം, ജി.എസ്.ടി, ശിവജി-പട്ടേല്‍ പ്രതിമകള്‍, ഹൈസ്പീഡ് ട്രെയിന്‍, പെട്രോള്‍ വില എന്നീ കാര്യങ്ങള്‍ സൂചിപ്പിച്ച ബല്‍റാം മോദിജിയുടെ വികസനം കൊണ്ട് രാജ്യത്തിന് ഭ്രാന്തായെന്ന് പറയുകയായിരുന്നു. രാജ്യത്തെ പെട്രോള്‍ വില ചരിത്രത്തിലെ ഉയര്‍ന്ന തുകയിലെത്തി നില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം പൂര്‍ണ്ണ പരാജയമാണെന്ന് റിസര്‍വ് ബാങ്കിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചെന്ന് മുന്‍ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്ങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്.
“നോട്ടു നിരോധനവും ജി.എസ്.ടിയും കൂടി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ഒറ്റ എഞ്ചിന്‍ മാത്രമുള്ള വണ്ടി പോലെയാണ് ഇപ്പോള്‍” എന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പറഞ്ഞത്.
ബല്‍റാമിന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നോട്ട് നിരോധനം
ജിഎസ്ടി
ശിവജി, പട്ടേല്‍ പ്രതിമകള്‍
ഹൈസ്പീഡ് ട്രെയിന്‍
പെട്രോള്‍ വില
മോഡിജിയുടെ വികസനം കൊണ്ട് രാജ്യത്തിന് പ്രാന്തായി