'ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെയും രീതി'; ചെന്നിത്തലയെ പിന്തുണച്ച് വി.ടി ബല്‍റാം
Kerala News
'ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെയും രീതി'; ചെന്നിത്തലയെ പിന്തുണച്ച് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 1:58 pm

ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ വായിക്കാറുള്ളയാണ് താനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തക ദിനത്തോടനുബന്ധിച്ച് പറഞ്ഞിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ട്രോള്‍ വര്‍ഷം നടത്തിയിരുന്നു. ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് തന്റെ രീതിയെന്ന് അതിനോടുള്ള പ്രതികരണമെന്നോണം വി.ടി ബല്‍റാമും പറഞ്ഞു. ഒരേ സമയമെന്നാല്‍ രണ്ട് കയ്യിലും ഓരോ പുസ്തകങ്ങള്‍ വച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി വായിക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് മിനിമം അന്തമുള്ളവരോട് പറയേണ്ടതില്ലല്ലോ എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ബല്‍റാമിന്റെ പ്രതികരണത്തിലേക്ക്

ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങൾ വായിക്കുക എന്നതാണ് എൻ്റെയും രീതി. ഒരേ സമയമെന്നാൽ രണ്ട് കയ്യിലും ഓരോ പുസ്തകങ്ങൾ വച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി വായിക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് മിനിമം അന്തമുള്ളവരോട് പറയേണ്ടതില്ലല്ലോ? ഒരു കാലയളവിൽ ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുക, ഒരു പുസ്തകം പൂർത്തിയാക്കുന്നതിന് മുൻപ് അടുത്ത പുസ്തകം വായിച്ചുതുടങ്ങുക, കുറേശ്ശെക്കുറേശ്ശെയായി അവ വായിച്ചു തീർക്കുക എന്നാണർത്ഥമാക്കുന്നത്. വീട്ടിലെ ലൈബ്രറിയിൽ ഒരു പുസ്തകം, യാത്രക്കിടയിൽ വായിക്കാൻ ബാഗിൽ വേറൊന്ന്, കിൻഡിലിൽ ഒന്നോ രണ്ടോ എണ്ണം ഒരേ സമയം എന്നിങ്ങനെയൊക്കെയാണ് എൻ്റെ രീതി. ഇങ്ങനെ ഒരുമിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത വിഷയങ്ങളിൽപ്പെട്ടവയാകാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. മൂഡ് അനുസരിച്ച് വായിക്കാനും പരസ്പരം കൺഫ്യൂഷനാകാതിരിക്കാനും അത് ഉപകരിക്കും. ഇംഗ്ലീഷും മലയാളവും ഫിക്ഷനും നോൺ ഫിക്ഷനും അക്കാദമിക് പഠനങ്ങളുമൊക്കെയായി പലവിധ പുസ്തകങ്ങളാണ് ഇങ്ങനെ തെരഞ്ഞെടുക്കാറുള്ളത്. സുഹൃത്തുക്കളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന സജഷനുകൾ പുസ്തക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്.

കഴിഞ്ഞ വർഷം വായിച്ചത് 38 പുസ്തകങ്ങൾ. ഈ വർഷം 50 പുസ്തകങ്ങൾ എന്ന ലക്ഷ്യവുമായാണ് തുടങ്ങിയത് എങ്കിലും കോവിഡ് ലോക്ക്ഡൗൺ സമ്മാനിച്ച അധിക സമയം മൂലം ഇതിനോടകം തന്നെ 26 പുസ്തകങ്ങൾ ആയിക്കഴിഞ്ഞു. ലിസ്റ്റ് താഴെക്കൊടുക്കുന്നു. അവസാന പുസ്തകങ്ങൾ രണ്ടും പൂർത്തിയായിട്ടില്ല. ഐസിസിൻ്റെ ക്രൂര പീഡനങ്ങളെ അതിജീവിച്ച നാദിയ മുറാദിനേയും സാമ്പത്തിക ശാസ്ത്രജ്ഞൻ മോണ്ടേക് സിംഗ് അഹ് ലുവാലിയയേയും “ഒരേ സമയം” വായിച്ചുകൊണ്ടിരിക്കുന്നു.

#Books2020
1 നിരീശ്വരൻ: വി ജെ ജെയിംസ്
2. Educated by Tara Westover
3. Hitler’s Furies: German Women in the Nazi Killing Fields by Wendy Lower
4. The Remains of the Day by Kazuo Izhiguro
5. ബുധിനി: സാറാ ജോസഫ്
6. The Kite Runner: Khaled Hosseini
7. 2019: How Modi Won India by Rajdeep Sardesai
8. Poor Economics by Abhijit Banerjee and Esther Duflo
9. The Anarchy by William Dalrymple
10. മരുഭൂമികൾ ഉണ്ടാകുന്നത്: ആനന്ദ്
11. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത: ആർ രാജശ്രീ
12. അന്ധർ ബധിരർ മൂകർ: ടി ഡി രാമകൃഷ്ണൻ
13. A Man Called Ove by Fredrik Backman
14. ചാവുനിലം: പി എഫ് മാത്യൂസ്
15. Early Indians by Tony Joseph
16. ശരീരശാസ്ത്രം: ബെന്യാമിൻ
17. സ്മാരകശിലകൾ: പുനത്തിൽ കുഞ്ഞബ്ദുള്ള
18. Brief Answers to the Big Questions by Stephen Hawking
19. Asura: Tale of the Vanquished by Anand Neelakantan
20. Man’s Search for Meaning by Viktor E. Frankl
21. To the Brink and Back: India’s 1991 Story by Jairam Ramesh
22. What the Economy Needs Now by Abhijit Banerjee, Gita Gopinath, Raghuram Rajan and Mihir S Sharma
23. Ikigai: The Japanese Secret to Long and Happy Life by Hector Garcia and Francesc Miralles
24. Who Moved My Cheese by Dr Spencer Johnson
25. The Last Girl: My Story of Captivity, and My Fight Against the Islamic State by Nadia Murad
26. Backstage: The Story Behind India’s High Growth Years by Montek Singh Ahluwalia