| Sunday, 14th November 2021, 4:14 pm

ജീവിച്ചിരുന്ന സമയത്ത് നെഹ്‌റുവിനെ മൊട്ടത്തലയന്‍ സായിപ്പ് എന്നധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാര്‍ സ്തുതികളുമായി വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജീവിച്ചിരുന്ന സമയത്ത് നെഹ്‌റുവിനെ മൊട്ടത്തലയന്‍ സായിപ്പ് എന്ന് അധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാര്‍ സ്തുതികളുമായി വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കോണ്‍ഗ്രസേ് നേതാക്കള്‍ നെഹ്‌റുവിനെ മറന്നെന്ന് സി.പി.ഐ.എം കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കുറച്ച് മുമ്പ് ഒരു സി.പി.ഐ.എം ന്യായീകരണക്കാരന്‍ ഇട്ട പോസ്റ്റാണിത്. കോണ്‍ഗ്രസ് നേതാക്കളുടെ ആരുടേയും ഫേസ്ബുക്കില്‍ നെഹ്രു അനുസ്മരണ പോസ്റ്റുകള്‍ അദ്ദേഹത്തിന് കാണാനില്ലത്രേ! സ്വന്തം കൂട്ടരെ വെളുപ്പിക്കുന്നതിന് അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ അതിന്റെപേരില്‍ എന്തിനാണ് ഈ സിപിഎമ്മുകാര്‍ ഇങ്ങനെ നുണ പറയുന്നത്?

അതില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളൊക്കെ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇട്ട അനുസ്മരണ പോസ്റ്റുകള്‍ ഇദ്ദേഹം മാത്രം കാണാതെപോവുന്നതെന്തേ! നെഹ്‌റു ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ മൊട്ടത്തലയന്‍ സായിപ്പ് എന്ന അധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാര്‍ ഒക്കെ ഇപ്പോ സ്തുതികളുമായി കടന്നുവരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്,’ വി.ടി. ബല്‍റാം പറഞ്ഞു

യഥാര്‍ഥ ഇടതുപക്ഷ പുരോഗമന ചിന്ത ഇന്ത്യയില്‍ രൂപപ്പെടുത്തിയത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആണെന്ന് വി.ടി. ബല്‍റാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നെഹ്റു എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഓരോ ദിവസവും നെഹുറുവിന്റെ സംഭാവനകള്‍ അനുഭവിച്ച് ഉറക്കമുണരുമ്പോള്‍ നെഹുറു എന്ന പേരുകേട്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി ഞെട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ പേര് ഇപ്പോഴത്തെ ഭരണകൂടത്തെ അത്രമാത്രം അലോസരപ്പടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  VT Balram said  happy to see the descendants of those who had insulted Nehru as Coming up with praises.

We use cookies to give you the best possible experience. Learn more