|

'യു.പി.എ ഘടകകക്ഷി എന്‍.സി.പിക്ക് പാലാ മണ്ഡലത്തില്‍ വിജയം'; തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെയെന്ന് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ മുന്നേറവേ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഹാസ്യരസത്തോടെയാണ് ബല്‍റാമിന്റെ പ്രതികരണം.

‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം.നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍.തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ’ എന്നാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ എട്ട് പഞ്ചായത്തില്‍ ഏഴിലും എല്‍.ഡി.എഫാണ് മുന്നില്‍. ഇനി നാല് പഞ്ചായത്തുകളിലെയും പാലാ നഗരസഭയിലേയും വോട്ട് മാത്രമാണ് എണ്ണാനുള്ളത്.

രാമപുരം, കടനാട്, മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം, മുത്തോലി എന്നീ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്.