| Thursday, 12th October 2017, 9:33 pm

'ഫെയ്‌സ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദ്ധരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ'; മണിയുടെ 'ബലമില്ലാത്ത രാമാ, ഹേ, എടോ' വിളികള്‍ ഇഷ്ടപ്പെടാതെ വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട: തന്നെ ബലമില്ലാത്ത രാമന്‍, രാമന്‍, ഹേ, എടോ എന്നു വിളിച്ച എം.എം മണിയ്‌ക്കെതിരെ വി.ടി ബല്‍റാം രംഗത്ത്. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതിപക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് പറഞ്ഞാണ് തൃത്താല എം.എല്‍.എയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

രാമന്‍, ബലമില്ലാത്ത രാമന്‍, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പോസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബല്‍റാം പറയുന്നു.


Also Read:  ‘ഒട്ടും ബലമില്ലാത്ത രാമാ..നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരും തന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല’; വി.ടി ബല്‍റാമിന് മറുപടിയുമായി എം.എം.മണി


ഫേസ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ? എന്ന് ചോദിച്ചു കൊണ്ടാണ് വി.ടി ബല്‍റാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

“ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ. “രാഷ്ട്രീയ വേട്ട” എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ.” എന്നായിരുന്നു മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതിപക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. രാമന്‍, ബലമില്ലാത്ത രാമന്‍, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പോസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഫേസ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ

We use cookies to give you the best possible experience. Learn more