'കശ്മീരിന്റെ പദവി എടുത്തുകളഞ്ഞ് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പറയുന്നു': ബല്‍റാം
Kerala News
'കശ്മീരിന്റെ പദവി എടുത്തുകളഞ്ഞ് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പറയുന്നു': ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 5:09 pm

തിരുവനന്തപുരം: മണിപ്പൂരിന് പ്രത്യേക പദവി അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇതാ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലുകുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ സംവിധാനം ഓരോ സംസ്ഥാനങ്ങളിലായി നടപ്പാക്കികൊണ്ടിരിക്കുന്നു എന്നാണ് വി.ടി ബല്‍റാം പോസ്റ്റ് ചെയ്തത്.

ഡിസംബര്‍ ഒമ്പതിന് മണിപ്പൂരിന് പ്രത്യേക അധികാരം നല്‍കിയുള്ള നിയമം ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന് പിന്നാലെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഐ.എല്‍.പി. അനുവദിച്ച ആദ്യ വ്യക്തിയായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഐ.എല്‍.പി എടുത്ത ആദ്യ വ്യക്തിയാണ് ഞാന്‍ എന്ന് തോന്നുന്നു എന്നാണ് രാം മാധവ് കുറിച്ചത്. ഏഴ് ദിവസത്തേക്കുള്ള ഐ.എല്‍.പി ആണ് രാം മാധവിന് അനുവദിച്ചിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു ഇതാ ഞങ്ങള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ കശ്മീരില്‍ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ. സംഘികളോടൊപ്പം ചേര്‍ന്ന് കുറേ നിഷ്‌ക്കുകളും കയ്യടിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴിതാ അവര്‍ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട, ഐ.എല്‍.പിയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ലേഖനങ്ങളിലൊന്ന്. 16/12/2019-ല്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ചത്. 

അമിത് ഷാ തുറന്നുവിട്ട ഐ.എല്‍.പി ഭൂതം