തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തിന് ശേഷം സൗത്ത് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച വി.ടി ബല്‍റാം എം.എല്‍.എയെ പൊലീസ് തടഞ്ഞു.
3 മണി മുതല്‍ മാത്രമേ സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബല്‍റാമിനെ തടഞ്ഞത്.
പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബല്‍റാമും പൊലീസുമായി 15 മിനുട്ടോളം വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ എം.എല്‍.എ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടര്‍ന്ന് പൊലീസ് ബല്‍റാമിനേയും പേഴ്‌സണല്‍ സ്റ്റാഫിനെയും അകത്തേക്ക് കയറ്റി വിട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് സെക്രട്ടറിയേറ്റ്.
കഴിഞ്ഞ ദിവസം കെ.എസ്.യു സമരപ്പന്തലില്‍ നിന്നും പൊലീസിന്റെ വെട്ടിച്ച് മതിലുചാടി കെ.എസ്.യു പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം എത്തിയിരുന്നു. എന്നാല്‍ ഇവിടെ വെച്ച് പൊലീസ് ഇവരെ പിടികൂടി തിരികെ അയക്കുകയായിരുന്നു.