| Thursday, 19th July 2018, 11:33 pm

തൊലിയുടെ നിറം നോക്കി കുറ്റവാളിയാക്കുന്ന പിണറായിപ്പോലീസിന്റെ വംശീയതയുടെ രക്തസാക്ഷിയാണ് വിനായകന്‍: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ ഒന്നാം ചര്‍മവാര്‍ഷികത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ അനുസ്മരണ പോസ്റ്റ്. കേരള സര്‍ക്കാരിനേയും, പൊലീസ് നടപടികളേയും നിശിതമായി വിമര്‍ശിക്കുന്ന കുറിപ്പാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അകാരണമായി പൊലീസ് പിടിച്ചു കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചതിന്റേയും മാല മോഷ്ടാമായി ചിത്രീകരിച്ചതിന്റേയും മനോവിഷമം താങ്ങാന്‍ സാധിക്കാതെ ആണ് വിനായകന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. രാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും, മുസ്‌ലീം ലീഗും നടത്തിയതല്ലാത്ത അനുസ്മരണങ്ങള്‍ ഒന്നും സംസ്ഥാനത്ത് നടന്നില്ല. പോസ്റ്റില്‍ ബല്‍റാം പറയുന്നു.

ഇതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടികള്‍ ഉണ്ടായിട്ടില്ല എന്നത് ദുഖകരമായ യാഥാര്‍ത്ഥ്യം ആണെന്നും ബല്‍റാം പോസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് പറയുന്നുണ്ട്.

സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിലെ ആരുടെയെങ്കിലും കാര്യമായിരുന്നെങ്കില്‍ ഇതായിരുന്നോ സംഭവിക്കുക എന്നും പോസ്റ്റില്‍ ബല്‍റാം ചോദിക്കുന്നു.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിനായകന്റെ കുടുംബത്തിന് ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാഹരിച്ച 5 ലക്ഷം രൂപയും, കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 4.5ലക്ഷം രൂപയുമാണ് ആകെ ലഭിച്ചത്.


Image may contain: 3 people


വിനായകന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആണെന്ന് അന്ന് അവകാശപ്പെട്ടവര്‍ക്ക് അവന്റെ പേരില്‍ വായനശാല ഉണ്ടാക്കാനോ പുസ്തകങ്ങള്‍ സമാഹരിക്കാനോ താത്പര്യം ഇല്ലെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു.

അങ്ങനെ മറന്നു പോകണ്ട പേരല്ല വിനായകന്‍ എന്നും, കേരളത്തിന്റെ നമ്പര്‍ വണ്‍ പുരോഗമന നാട്യങ്ങളുടെ പൊള്ളത്തരം പൊളിച്ചുപറയുന്ന സംഭവം ആണ് വിനായകന്റെ ഓര്‍മ്മയെന്നും പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

We use cookies to give you the best possible experience. Learn more