തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ.
ഈ 2020 ലും ജാതി ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ജാതീയമായ വിവേചനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി.ബല്‍റാമിന്റെ പ്രതികരണം.
അധികാര പ്രാപ്തിയുള്ള ജാതികളുടെ താത്പര്യാനുസരണം സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ ജാതി ഇല്ലാതാക്കാന്‍ ജാതി പറയുക തന്നെ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
ജാതി സൃഷ്ടിച്ച പിന്നാക്ക, മുന്നോക്കാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ ദാരിദ്ര്യത്തിന് പിന്നിലും ഏറ്റവും നിര്‍ണ്ണായക ഘടകമാവുന്നത് ഇന്നും ജാതി തന്നെയാണ്.
ആ ദാരിദ്ര്യത്തെ അതിജീവിക്കുന്ന കാര്യത്തില്‍ ഏറ്റവും പ്രതിബന്ധമാവുന്നതും ജാതി തന്നെയാണ്.
അധികാര വ്യവസ്ഥകളെ നിര്‍ണ്ണയിക്കുന്നതും ജാതി തന്നെയാണ്.സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നതും അധികാര പ്രാപ്തിയുള്ള ജാതികളുടെ താത്പര്യാനുസരണമാണ്.
അതുകൊണ്ട് ജാതി പറയുക തന്നെ വേണം. അത് ജാതി നിലനില്‍ക്കാനല്ല, ജാതി ഇല്ലാതാക്കാനാണ്. ജാതി സൃഷ്ടിച്ച അനീതിയും അസമത്വവും ഇല്ലാതാക്കാനാണ്.കേരളീയ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്, അധസ്ഥിത വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന്, നമ്മുടെ നീതി സങ്കല്‍പ്പങ്ങള്‍ക്ക്, വിദ്യാഭ്യാസ, കാര്‍ഷിക വിപ്ലവങ്ങള്‍ക്ക്, അടിത്തറ പാകിയ മഹാനായ അയ്യന്‍കാളിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ ആദരവോടെ ഓര്‍ക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight : VT Balram lashes out against forward caste reservation