| Tuesday, 11th April 2017, 9:15 pm

'മറ്റുള്ളവരുടെ മെക്കിട്ട് കേറ്റമല്ലാത്ത ബാക്കി എല്ലാത്തിനും ഉപദേശകര്‍ വേണമല്ലേ'; പിണറായിയെ പരിഹസിച്ച് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുകളുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ആഭ്യന്തര ഉപദേഷ്ടാവായി മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെ പരിഹസിച്ച് കൊണ്ടാണ് ബല്‍റാം രംഗത്തെത്തിയത്.


Also read ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി 


“ചുരുക്കിപ്പറഞ്ഞാല്‍ ഈ മറ്റുള്ളവരുടെ മെക്കിട്ട് കേറ്റമല്ലാത്ത ബാക്കി എല്ലാത്തിനും ഉപദേശകര്‍ വേണമല്ലേ”യെന്നാണ് പിണറായിയെ പരിഹസിച്ച് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ തന്റെ കീഴിലുള്ള മറ്റു വകുപ്പുകളിലും പിണറായി ഉപദേഷ്ടാക്കളെ നിയമിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ബല്‍റാം പോസ്റ്റുമായ് രംഗത്തെത്തിയത്.

ഇന്നു രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തര ഉപദേഷ്ടാവിനെ നിയമിക്കാന്‍ തീരുമാനിച്ച വിവരം പിണറായി വ്യക്തമാക്കിയത്. മുഖ്യ മന്ത്രിയുടെ ഏഴാമത്തെ ഉപദേശകനാണ് രമണ്‍ ശ്രീവാസ്തവ. ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, നിയമ ഉപദേഷ്ടാവ് എന്‍.കെ. ജയകുമാര്‍, മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ എന്നിവരാണ് മുഖ്യമന്ത്രിയോടപ്പമുള്ള മറ്റുള്ളവര്‍.

നേരത്തെ ആഭ്യന്തര വകുപ്പിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് ഉപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more