| Monday, 6th August 2018, 3:17 pm

സിദ്ധിഖിന്റേത് ആസൂത്രിത കൊലപാതകം; ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്‍മാരെ ചോദ്യം ചെയ്യണം: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍ഗോഡ് കുത്തിക്കൊലപ്പെടുത്തിയ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. സിദ്ധിഖിന്റെ കൊല ഭീകരവാദപ്രവര്‍ത്തനമായി തന്നെ കാണണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സംസ്ഥാനത്തെ ആര്‍.എസ്.എസ്  കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്‍മാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബല്‍റാം പോസ്റ്റില്‍ പറയുന്നത്.

സിദ്ധിഖിനെ കൊന്നത് എസ്.ഡി.പി.ഐ അല്ല. രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ അണികള്‍ തന്നെയാണെന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ALSO READ; കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരം: വിമര്‍ശനവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്


സിദ്ധിഖിന്റെ കൊലപാതകം പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിന്റ ഭാഗമല്ല. വളരെ ആസുത്രിതമായി തീരുമാനിച്ചതാണ് സിദ്ധിഖിന്റെ കൊലപാതകം എന്നാണ് ബല്‍റാം പറഞ്ഞത്.

സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കമണമെന്നും ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

“വര്‍ഗീയത തുലയട്ടെ”

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍
ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനം

We use cookies to give you the best possible experience. Learn more