മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്; ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും; അതെല്ലാം കഴിഞ്ഞേ മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കൂ: വി.ടി ബല്‍റാം
Kerala
മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്; ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും; അതെല്ലാം കഴിഞ്ഞേ മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കൂ: വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2017, 11:50 am

 

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ അലങ്കാര മത്സ്യ നിയന്ത്രണ നിയമത്തിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. രാജ്യത്ത് കര്‍ഷ സമരം ശക്തമാകുന്നതിനിടെ ഇത്തരം നിയമങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നിലപാടുകള്‍ക്കെതിരെ ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.


Also read വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്


കഴിഞ്ഞ ദിവസമാണ് അലങ്കാര മത്സ്യമേഖലയിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്നുകാലി കശാപ്പ് നിരോധന നിയമത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നിയമം. കന്നുകാലികളുടെയും മത്സ്യങ്ങളുടെയും ജീവന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന സമീപനമാണുള്ളത്. ഇതിനെതിരായണ് എം.എല്‍.എയുടെ പേസ്റ്റ്.


Dont miss ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


അലങ്കാര മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കരുതെന്നും പ്രദര്‍ശനത്തിന് വെക്കരുതെന്നുമുള്ള നിര്‍ദേശങ്ങളാണ് പുതിയ ഉത്തരവില്‍ ഉള്ളത്. മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം അക്വേറിയം വയ്ക്കരുതെന്നും അക്വേറിയങ്ങളില്‍ വെറ്റിനറി ഡോക്ടറും, സഹായിയും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. മീനുകളുടെ ആരോഗ്യവും ശുചിത്വവും മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.