| Wednesday, 22nd March 2017, 9:26 am

'കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് പിണറായിയോ കുമ്മനമോ?'; കോടിയേരിയെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനേയും സര്‍ക്കാറിനേയും രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. മുന്‍ ആഭ്യമന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ആറ് ബി.ജെ.പി പ്രവര്‍ത്തകരെ സംഭവം നടന്ന് രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇതു സംബന്ധിച്ച് വി.ടി ബല്‍റാം നിയമസഭയില്‍ ചോദിച്ച ചോദ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഉള്‍പ്പെടെയാണ് ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ അതോ കുമ്മനം രാജശേഖരനോ എന്ന ചോദ്യവും പരിഹാസരൂപത്തില്‍ ബല്‍റാം ചോദിക്കുന്നു.


Also Read: സംസ്ഥാനത്ത് കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ-കുഞ്ഞുമാണി കൂട്ടുകെട്ട് തകര്‍ന്നു; മലപ്പുറത്ത് കുറ്റിപ്പുറം ആവര്‍ത്തിക്കും: കോടിയേരി


ഈ മാസം 7-ആം തിയ്യതി നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്ന വേദിക്കരികില്‍ ബോംബാക്രമണം നടത്തിയ കേസില്‍ എത്ര പേരെ പ്രതി ചേര്‍ത്തു, ഇതില്‍ എത്ര പേരെ അറസ്റ്റ് ചെയ്തു എന്നാണ് ബല്‍റാമിന്റെ ചോദ്യത്തിന്റെ ആദ്യഭാഗം. ന്യൂ മാഹി പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 69/17 പ്രകാരം കേസെടുത്തുവെന്നും ആറ് പ്രതികളാണ് ഉള്ളതെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

പ്രതികളുടെ രാഷ്ട്രീയബന്ധം അന്വേഷിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് ചോദ്യത്തിന്റെ രണ്ടാം ഭാഗം. പ്രതികളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ് എന്നായിരുന്നു ഇതിന് മറുപടി.

ഈ വര്‍ഷം ജനുവരി 26-ന് രാത്രിയാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്ക് സമീപം ബോംബാക്രമണം ഉണ്ടായത്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

We use cookies to give you the best possible experience. Learn more