| Monday, 5th June 2017, 11:45 am

ഒരു കോടി വൃക്ഷത്തൈ നടുന്നത് നല്ലത് തന്നെ; പക്ഷേ അഞ്ച് കോടി വര്‍ഷം പഴക്കമുള്ള അതിരപ്പള്ളി കാടുകള്‍ സംരക്ഷിക്കുന്നതാണ് അതിനേക്കാള്‍ പ്രധാനം : വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു കോടി വൃക്ഷത്തൈ നടാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി വി.ടി ബല്‍റാം എം.എല്‍.എ.

ഒരു കോടി പുതിയ തൈകള്‍ നടുന്നത് നല്ലതാണെന്നും എന്നാല്‍ അഞ്ച് കോടി വര്‍ഷം പഴക്കമുള്ള അതിരപ്പള്ളി കാടുകള്‍ സംരക്ഷിക്കുന്നത് അതിനേക്കാള്‍ പ്രധാനമാണെന്നും വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒരു കോടി വൃക്ഷത്തൈ നടാനുളള സംസ്ഥാന സര്‍ക്കാരിന്റെ പദ്ദതിക്ക് ഇന്നാണ് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


Dont Miss എന്‍.ഡി.ടി.വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് 


പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ നിര്‍വഹിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി ഒരു കോടി വൃക്ഷത്തൈ നടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

മരക്കൊയ്ത്ത് എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി നാല്‍പത് ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും, ഓരോ മരം എന്ന ആശയത്തിലൂഴ്ന്നിയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തുകള്‍ വഴി ഇരുപത്തഞ്ച് ലക്ഷം തൈകളും വിതരണം ചെയ്യും. കുടുംബശ്രീയിലൂടെയും വിവിധ യുവജന സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണവും സംസ്ഥാനത്ത് നടക്കുന്നുണ്ട്.

തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ഇന്ന് തുടക്കമാകും.

We use cookies to give you the best possible experience. Learn more