| Saturday, 27th October 2018, 2:39 pm

രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെ ഒക്കെ പേര് പറയുന്നത് എന്തൊരു കോമഡിയാണ്; മറുപടിയുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവ് എന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനക്ക് മഹാത്മാ ഗാന്ധി ആണ് തന്റെ നേതാവ് എന്ന് മറുപടി നല്‍കിയ രാഹുല്‍ ഈശ്വറിന് വി.ടി ബല്‍റാമിന്റെ മറുപടി.

പരിപാവനമെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ അടിയുറച്ച് വിശ്വസിക്കുന്ന സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അപ്പിയിട്ടും അശുദ്ധി സൃഷ്ടിച്ച് കാര്യം നേടിയെടുക്കാനുള്ള പ്ലാന്‍ ബിയും സി യുമൊക്കെയായി നടക്കുന്ന രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെ ഒക്കെ പേര് പറയുന്നത് എത്ര വലിയ ഒരു കോമഡിയാണെന്നായിരുന്നു ബല്‍റാമിന്റെ പ്രസ്താവന.


ഇത് ബി.ജെ.പി ഭരണത്തിന് കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം; ‘ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് അനുമതി നല്‍കിയ നടപടിക്കെതിരെ എം.എം. മണി


അതു കൊണ്ട് ദയവായി മഹാത്മാഗാന്ധിയെ ഒക്കെ അങ്ങ് വെറുതെ വിട്ട് പതിവുപോലെ ഗോള്‍വാള്‍ക്കര്‍ജിയേയും ഹെഡ്‌ഗേവാര്‍ജിയേയുമൊക്കെ ക്വോട്ട് ചെയ്താല്‍ പോരേ എന്നും വി.ടി ബല്‍റാം ചോദിച്ചു.

ഒരു യഥാര്‍ത്ഥ ഹിന്ദു ആയ, ശ്രീ രാമ ഭക്തന്‍ ആയ, ബഹുസ്വരത വാദിയായ മഹാത്മാ ഗാന്ധിയാണ് ഞങ്ങളുടെ പാതയെന്നും സര്‍വ മത സാഹോദര്യം ലോകത്തെ പഠിപ്പിച്ച മണികണ്ഠ അയ്യപ്പ സ്വാമിയുടെ ക്ഷേത്രം, എല്ലാ ആരാധനാലയങ്ങളും “നിരീശ്വരവാദികള്‍, അവിശ്വാസികള്‍” അതിക്രമിച്ചു തകര്‍ക്കുന്നതിന് പ്രതിരോധിക്കുന്നതാണ് ലക്ഷ്യമെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവരുടെയടക്കം നേതാവ് മഹാത്മാ ഗാന്ധിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

“”പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒക്കെ വലിയ നേതാക്കളാണ്. ഊര്‍ജസ്വലനും സ്വതന്ത്ര നിലപാടുകളും ആയുള്ള ബല്‍റാം ജിയെ പോലുള്ളവര്‍ “ബുദ്ധിജീവിക്കളും, “പുരോഗമനവാദികളും” ഒക്കെ ആണ്.

പക്ഷെ ഞങ്ങള്‍, ഞാന്‍ അടങ്ങുന്ന ഞങ്ങള്‍, ലക്ഷകണക്കിന് സാധാരണ ഭക്തര്‍ അയ്യപ്പനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികളാണ്. ജനാധിപത്യം Arm Chaired Intellectuals & Philosophers ന്റെ മാത്രമല്ല .. എരിവെയിലത്തും പെരുമഴയത്തും പ്രാര്‍ത്ഥിക്കുന്ന, പ്രവര്‍ത്തിക്കുന്ന, നാമ ജപ ഘോഷ യാത്രക്ക് പോകുന്ന ഞങ്ങളുടെയും, ഞങ്ങളുടെ അമ്മമാരുടെയും കൂടെയാണ്. ബഹു ഭൂരിപക്ഷം ജനങ്ങളും ; ജാതി, മത, രാഷ്ട്രീയ വിഭാഗങ്ങളും ഞങ്ങളെ സഹായിക്കുന്നത് ഞങ്ങളുടെ മുത്തശ്ശിമാരുടെ പ്രാര്‍ത്ഥന ആണ്.

ഒരു യഥാര്‍ത്ഥ ഹിന്ദു ആയ, ശ്രീ രാമ ഭക്തന്‍ ആയ, ബഹുസ്വരത വാദിയായ മഹാത്മാ ഗാന്ധിയാണ് ഞങ്ങളുടെ പാത, സര്‍വ മത സാഹോദര്യം ലോകത്തെ പഠിപ്പിച്ച മണികണ്ഠ അയ്യപ്പ സ്വാമിയുടെ ക്ഷേത്രം, എല്ലാ ആരാധനാലയങ്ങളും “നിരീശ്വരവാദികള്‍, അവിശ്വാസികള്‍” അതിക്രമിച്ചു തകര്‍ക്കുന്നതിന് പ്രതിരോധിക്കുന്നതാണ് ലക്ഷ്യം. സഹായം താഴ്മയായി അഭ്യര്‍ഥിക്കുന്നു.

(Note Pls – ശ്രീ VT Balram സിനിമ താരങ്ങളെ കാള്‍ സുമുഖന്‍ ആയതു കൊണ്ടാണ്, നിവിന്‍ പോളിയുടെ ലൂക്കിനെക്കാള്‍ നല്ല ലുക്ക് ആയതു കൊണ്ടാണ് “സഖാവ്” സിനിമയുടെ കാര്യം സൂചിപ്പിച്ചതു. അല്ലാതെ അങ്ങേയ്ക്കു “ഇടതു പുരോഗമന ലിബറല്‍” ചായ്വ് ഉണ്ട് എന്ന ആരോപണം ഉള്ളത് കൊണ്ടല്ല ) :- എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്.

നിമിഷനേരത്തിനുള്ളില്‍ വി.ടി ബല്‍റാം ഇതിന് മറുപടി നല്‍കുകയും ചെയ്തു.””ലക്ഷ്യം മാത്രമല്ല മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം എന്നതാണ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളുടെ അടിത്തറ എന്നതെങ്കിലും മനസ്സിലാക്കൂ രാഹുല്‍ ഈശ്വര്‍.ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ല എന്ന നിങ്ങളുടെ കാഴ്ചപ്പാട്, അതെത്ര പിന്തിരിപ്പനായാലും, വച്ചുപുലര്‍ത്താന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.

എന്നാല്‍ പരിപാവനമെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ അടിയുറച്ച് വിശ്വസിക്കുന്ന സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അപ്പിയിട്ടും അശുദ്ധി സൃഷ്ടിച്ച് കാര്യം നേടിയെടുക്കാനുള്ള പ്ലാന്‍ ബിയും സി യുമൊക്കെയായി നടക്കുന്ന രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെ ഒക്കെ പേര് പറയുന്നത് എത്ര വലിയ ഒരു കോമഡിയാണ്!. അതു കൊണ്ട് ദയവായി മഹാത്മാഗാന്ധിയെ ഒക്കെ അങ്ങ് വെറുതെ വിട്ടേര്. പതിവുപോലെ ഗോള്‍വാള്‍ക്കര്‍ജിയേയും ഹെഡ്‌ഗേവാര്‍ജിയേയുമൊക്കെ ക്വോട്ട് ചെയ്താല്‍ പോരേ?””- ബല്‍റാം ചോദിക്കുന്നു

We use cookies to give you the best possible experience. Learn more