കോഴിക്കോട്: കേരളാ സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച മാര്‍ച്ചിനിടെ പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തുപറഞ്ഞായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
സമരത്തില്‍ പങ്കെടുത്ത്, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും അഭിവാദനം അര്‍പ്പിച്ചായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
‘ശബ്ദിക്കുന്നവരുടെ തലയടിച്ചു പൊട്ടിച്ചാല്‍ നീതി നിശ്ശബ്ദമാവുമെന്നാണോ പിണറായി വിജയാ, നിങ്ങളുടെ പൊലീസ് കരുതിയിരിക്കുന്നത്? ഷാഫി പറമ്പിലിനും അഭിജിത്തിനും കെ.എസ്.യു സഹപ്രവര്‍ത്തകര്‍ക്കും അഭിവാദനങ്ങള്‍.’- ഇങ്ങനെയായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
ഒപ്പം ലാത്തിച്ചാര്‍ജില്‍ തലയ്ക്കടിയേറ്റ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ഷാഫിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നിയമസഭാ മാര്‍ച്ചിനിടെ പൊലീസ് ലാത്തിവീശിയെന്ന വാര്‍ത്ത കേട്ട് നിയമസഭയില്‍ നിന്നു പുറത്തെത്തിയതായിരുന്നു ഷാഫി. മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.