കോഴിക്കോട്: “മോഡി”ഫൈഡ് ഇന്ത്യയില്‍ തകര്‍ക്കപ്പെടാന്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിയ്ക്ക് പിന്നാലെയാണ് ബല്‍റാമിന്റെ പ്രതികരണം. ജനാധിപത്യം നിലനില്‍ക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണെന്നും ബല്‍റാം പറഞ്ഞു.
“ജനാധിപത്യം നിലനില്‍ക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്. ജുഡീഷ്യറി, മാധ്യമങ്ങള്‍, ഇലക്ഷന്‍ കമ്മീഷന്‍, ആസൂത്രണ കമ്മീഷന്‍, സിബിഐ, സര്‍വ്വകലാശാലകള്‍, ഇപ്പോഴിതാ റിസര്‍വ്വ് ബാങ്കും! തകര്‍ക്കപ്പെടാന്‍ ഡിമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ “മോഡി”ഫൈഡ് ഇന്ത്യയില്‍?”.ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു.
Read Also : ഊര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവ്; തോമസ് ഐസക്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയുള്ള ഗവര്‍ണറുടെ രാജിയില്‍ കേന്ദ്രസര്‍ക്കാറിനെയും മോദിയെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തയിട്ടുണ്ട്
നേരത്തെ കേന്ദ്ര സര്‍ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ ഉര്‍ജിത് പട്ടേല്‍ ആലോചിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജിയില്‍ നിന്ന് പട്ടേല്‍ പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം.
കരുതല്‍ധനത്തില്‍ നിന്ന് പണം കൈമാറുന്നതും വായ്പാ പരിധിയുമടക്കമുള്ള വിഷയങ്ങളില്‍ ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയാണ് ആദ്യം വെളിപ്പെടുത്തിയത്. കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലിയ അടക്കമുള്ളവര്‍ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 9.6 ലക്ഷം കോടി രൂപ കുതല്‍ ധനത്തില്‍ മൂന്നിലൊന്ന് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കായി കൈമാറണമെന്ന ആവശ്യത്തില്‍ ആര്‍.ബി.ഐ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.