| Saturday, 2nd November 2019, 9:18 pm

'ഇവിടിപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ട്'; യു.എ.പി.എ വിഷയത്തില്‍ വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘നാല് നോട്ടീസിന്റെ പേരില്‍ അടുക്കളയില്‍ നിന്ന് തൂക്കിയെടുത്ത് പോലീസ് ജീപ്പിനുള്ളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയില്‍ പുറത്തുനിന്ന് സഹായിക്കാനോടിയെത്തി ഒച്ചവച്ച അയല്‍പക്കക്കാരോട് അന്തം:

‘ഓ.. ആരാ ഈ ബഹളം വക്കുന്നത്, അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മിണ്ടാതിരുന്നവരല്ലേ? ഇവിടിപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ട്’, ബല്‍റാം പോസ്റ്റില്‍ കുറിച്ചു.

സി.പി.ഐ.എം അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more