സി.ഓ.ടി നസീര്‍ വധശ്രമ കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം. പൊലീസ് തെരയുന്ന ഇന്നോവ കാറില്‍ തന്നെയാണ് എ.എന്‍ ഷംസീര്‍ ഇപ്പോഴും സഞ്ചരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.
ബല്‍റാമിന്റെ പ്രതികരണത്തില്‍ രമ്യ ഹരിദാസ് എം.പിയ്ക്ക് ഇന്നോവ വാങ്ങുന്നതും പി. ജയരാജന് സി.പി.ഐ.എം ജില്ലാ കമ്മറ്റി ഇന്നോവ വാങ്ങി നല്‍കിയതും ഉണ്ട്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
‘ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,
ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്’.