[]തിരുവനന്തപുരം: നമോ വിചാര്‍ മഞ്ച്, ടി.പി വധക്കേസ് എന്നിവയോടുള്ള പ്രസ്താവനകള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടിറിയേറ്റില്‍ വി.എസ് അചുതാനന്ദന് വിമര്‍ശനം.
സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് വി.എസിന്റെ പ്രസ്താവനകളായിരുന്നു. വി.എസിന്റെ പ്രസ്താവനകളുയര്‍ത്തി ഔദ്യോഗിക നേതാക്കള്‍ വി.എസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
പാര്‍ട്ടിയെ വീണ്ടും വി.എസ് വെല്ലുവിളിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്തുള്ള രാഷ്ട്രീയ സ്ഥിതി വി.എസ് തകര്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ വി.എസ് തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്നു.
ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് വരുന്നവര്‍ ഒരു കാലത്ത് പാര്‍ട്ടി സഖാക്കളെ കൊലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവരാണെന്നും സഖാക്കളെ കൊന്നവരെ പാര്‍ട്ടിയിലെടുത്താല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരിക്കലും അവരെ അംഗീകരിക്കില്ലെന്നും വി.എസ് യോഗത്തില്‍ പറഞ്ഞു.
അതേസമയം നമോ വിചാര്‍ മഞ്ചുമായുള്ള സഹകരണകാര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം പാര്‍ട്ടി നിലപാട് പരസ്യമാക്കും.