വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി അറസ്റ്റുചെയ്തു. എസ്.എന്‍പുരം സ്വദേശിനി ഷംല പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍ എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി നിരീക്ഷണത്തിലുണ്ടെന്നും ഇവരും ഉടന്‍ അറസ്റ്റിലാവുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചാലും ഇതിന്റെ പേരില്‍ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സമൂഹ മാധ്യമങ്ങളിലെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്താനും അനുവദിക്കില്ല. വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച തൃശൂരില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പുഴയിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ മൂന്നു പേരെ അറസ്റ്റുചെയ്തിരുന്നു. ഇതോടെ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റിലായി.