ക്യാമ്പിലുള്ളവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല ; ധനസഹായം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വി.എസ് സുനില്‍കുമാര്‍
Kerala Flood
ക്യാമ്പിലുള്ളവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല ; ധനസഹായം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വി.എസ് സുനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 11:48 am

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് പറഞ്ഞയക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. സര്‍ക്കാര്‍ ധനസഹായം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

വീട് പൂര്‍ണമായും നഷ്ടമായവരെ ക്യാമ്പില്‍ തന്നെ നിലനിര്‍ത്തും. നിര്‍ബന്ധപൂര്‍വം ആരേയും ഇറക്കി വിടില്ല. വാസയോഗ്യമായ വീടുകളിലേക്ക് മാത്രം താമസം മാറിയാല്‍ മതിയെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.


ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വൈകില്ല; കേന്ദ്രസര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തിരുത്തണമെന്നും തോമസ് ഐസക്


അതേസമയം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണക്കിറ്റുകളും ധനസഹായവും ഉടന്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമംയ കുട്ടനാട്ടില്‍ സ്ഥിതി ഇപ്പോഴും ഗുരുതരം തന്നെയാണ് പലയിടത്തും വെള്ളം ഇറങ്ങിയിട്ടില്ല. കൈനകരിയില്‍ ഉള്‍പ്പെടെ അവസ്ഥ പരിതാപകരമാണെന്നും വെള്ളം വറ്റിക്കുന്നത് പ്രയാസകരമാണെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം നടക്കുകയാണ്.