| Friday, 26th April 2013, 8:21 pm

കേരളം ഭരിക്കുന്നത് സമ്പന്ന ലോബി. എന്‍.എസ്.എസിന് വി.എസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും യഥാര്‍ത്ഥ വസ്തുതകള്‍  മറച്ചു വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കേരളം ഭരിക്കുന്നത് ഇപ്പോള്‍ സമ്പന്ന ലോബിയാണെന്നും, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കാണാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. []

മോഡി മുതല്‍ സുകുമാരന്‍ നായര്‍ വരെയുള്ളവര്‍ ചെയ്യുന്നത് ഒരേ കാര്യങ്ങളാണെന്നും അദ്ദഹം കുറ്റപ്പെടുത്തി.

എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റയും, എന്‍.എസ്.എസ് നേതാവ് സുകുമാരന്‍നായരുടെയും സംയുക്ത പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു  പ്രതിപക്ഷ നേതാവ്.

മോഡിയും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയുമെല്ലാം സമ്പന്ന വിഭാഗങ്ങളുടെ വക്താക്കളാണ്. ഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല വി.എസ് പറഞ്ഞു.

കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും  സുകുമാരന്‍ നായരുടെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ കേരളത്തില്‍ രക്ഷയുള്ളുവെന്നും ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മ്മവും ലഭിക്കുന്നില്ലെന്നും, ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും  ജി.സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more