| Wednesday, 7th May 2014, 10:43 am

മുല്ലപ്പെരിയാര്‍: പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയില്ലെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി അത്യധികം നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഡാമിനെ സംബന്ധിച്ച പ്രശ്‌നങ്ങളുടെ ഗൗരവം സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തിരമായി സംസ്ഥാന നിയമസഭ സമ്മേളനം വിളിച്ചു കൂട്ടണമെന്നും വി.എസ് പറഞ്ഞു. ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജിവനും സ്വത്തിനും ഭീഷയിയാവുമെന്ന് മാത്രമല്ല, കേരളമാകെ അന്ധകാരത്തിലാവുമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

കേരളം പാസാക്കിയ ഡാം സുരക്ഷ നിയമം തള്ളിക്കൊണ്ട് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കുന്നതാണ് സുപ്രിംകോടതി വിധി. കേരളത്തിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more