വിധിയില്‍ കേരള സര്‍ക്കാരിന് റിവിഷന്‍ പെറ്റീഷന്‍ നല്‍കാമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തെ ഞെട്ടിച്ചെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.
വിധി ദൗര്‍ഭാഗ്യകരമായെന്നും വി.എസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ വിധി സര്‍ക്കാരിന്റെ പരാജയമാണെന്നും നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വസ്യത ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ പ്രസ്താവന അവഹേളനപരമാണെന്നും അദ്ദേഹം പറഞ്ഞു.
വിധിയില്‍ കേരള സര്‍ക്കാരിന് റിവിഷന്‍ പെറ്റീഷന്‍ നല്‍കാമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
കൃത്യമായ പഴുതുകളടച്ച് സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും സാധിച്ചില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. തെളിവെവിടെ എന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ പഠിക്കാന്‍ ഒരല്‍പം സമയം ആവശ്യപ്പെടാമായിരുന്നു.
ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരും അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഇതിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.