[] തിരുവന്തപുരം: ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തണലില്‍ മന്ത്രിമാരെ അവഗണിക്കുകയാണെന്ന് നിയമസഭയില്‍ സംസാരിക്കവെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
ചീഫ് സെക്രട്ടറിക്ക് താല്‍പര്യമില്ലാത്തവരുടെ ആനുകൂല്യങ്ങള്‍ തടയുകയാണെന്നും സിവില്‍ സര്‍വ്വീസ് ഉദ്യേഗസ്ഥന്മാരുടെ ചേരിപ്പോര് മൂലം സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ സ്തംഭനമാണ്.
മുംബൈയിലെ ഒരു നിര്‍മ്മാണ കമ്പനിക്ക് ചീഫ് സെക്രട്ടറി അനധികൃത സഹായം നല്‍കിയതായും ചീഫ് സെക്രട്ടറിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും വി.എസ് ആവഷ്യപ്പെട്ടു.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തി.