കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളാന്‍ കേന്ദ്രം തയ്യാറാകണമെന്ന് വി.എസ്
Daily News
കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളാന്‍ കേന്ദ്രം തയ്യാറാകണമെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2017, 12:45 pm

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക വായ്പ പൂര്‍ണ്ണമായും എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.എസ്.അച്യുതാനന്ദന്‍. കര്‍ഷകരെ കാര്‍ഷികമേഖലയില്‍ നിലനിര്‍ത്തുന്നതിന് സഹായകരമായ പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും, നടപടികളുടെയും ഫലമായാണ് ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ വ്യാപകമാകുന്നത്. യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തിയ നോട്ടു നിരോധനം, മറ്റു പല മേഖലകളിലും ഉള്ളവരെയെന്നതുപോലെ, കര്‍ഷകരേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.


Don”t Miss: ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


ഇതുമൂലം യഥാസമയം കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍. പ്രകൃതിക്ഷോഭങ്ങള്‍ ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മിക്കവാറും ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കേരളത്തെയും ഈ കാര്‍ഷിക പ്രതിസന്ധി വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടായ ഉള്ളിയുടേയും, പച്ചക്കറിയുടേയും സമീപകാല വന്‍ വില വര്‍ദ്ധനവ് ഇതിനുദാഹരണമാണ്.


Also Read: ഇതാണ് മാര്‍ക്കറ്റിങ്ങിന്റെ ശക്തി; പുതിയ നികുതി ഏര്‍പ്പെടുത്തിയത് ആഘോഷിക്കുന്ന സര്‍ക്കാറുള്ള ഏക രാജ്യം: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


അതുകൊണ്ട് വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കാതെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.