ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പിന്നോട്ട് പോയിട്ടുണ്ടോ എന്ന സംശയവും വി. എസ് കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിനു വീണ്ടും വി.എസ് അച്യൂതാനന്ദന്‍ കത്ത് നല്‍കി. ദേശീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷമന്‍ ചെയര്‍മാനുമായ വി. എസ് കത്ത് നല്‍കിയത്. മകന്‍ അരുണ്‍ കുമാര്‍ മുഖേനയാണ് വി. എസ് കത്തു നേതൃത്വത്തിനു കത്ത് കൈമാറിയത്.
രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധചെലുത്തണമെന്നും കത്തില്‍ പറയുന്നു. ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പിന്നോട്ട് പോയിട്ടുണ്ടോ എന്ന സംശയവും വി. എസ് കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നു വരുന്ന സാഹചര്യതത്തില്‍ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും അവ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടത്തണം. സംഘടന ദുര്‍ബലമായ സ്ഥലങ്ങളില്‍ നേതൃത്വം അടിയന്തിരമയി ഇടപെടണമമെന്നും ജനങ്ങളെ കൂടുതലായിസമര രംഗത്ത് എത്തിക്കാന്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പടുത്തിയേ മതിയാകൂ എന്നും വി. എസ് പറയുന്നു.