| Sunday, 24th May 2015, 1:45 pm

മലബാര്‍ സിമന്റ്‌സ് അഴിമതി സി.ബി.ഐ അന്വേഷിക്കണം: വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ അഴിമതിയും കെടുകാര്യസ്ഥതയും കാരണം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെന്നും യു.ഡി.എഫ് ഭരണത്തിലെ നാലുവര്‍ഷത്തിനിടയില്‍ മാത്രം നൂറുകോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നും വി.എസ് പറഞ്ഞു.

മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും, മക്കളുടെയും ദുരൂഹ മരണം അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയായിരുന്നു എന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ ഇവിടെ നടന്ന അഴിമതി അന്വേഷിച്ചിട്ടുമില്ലെന്നും വി.എസ് വ്യക്തമാക്കി.

ഈ പശ്ചാത്തലത്തില്‍ മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കേണ്ടത് അനിവാര്യമായി മാറിയിക്കുകയാണ്. അതിനായി സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണണെന്നും പ്രസ്താവനയിലൂടെ വി.എസ് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more