വിടാതെ വി.എസ്; ബാര്‍കോഴക്കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വി.എസിന്റെ കത്ത്
bar scam
വിടാതെ വി.എസ്; ബാര്‍കോഴക്കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വി.എസിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th March 2018, 6:16 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇതാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പാറ്റൂര്‍, മൈക്രോഫിനാന്‍സ് കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

നേരത്തെ ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി. കെ.ജി.ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ വിമര്‍ശനം നേരിടുമെന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.