| Thursday, 30th August 2018, 10:29 am

വികസന കാഴ്ചപ്പാട് മാറ്റണം; നിയമസഭയിൽ സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ പരോക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അശാസ്ത്രീയമായ വികസനമാണ് പ്രളയത്തിന് കാരണമെന്ന് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇന്നത്തെ നിയമസഭാ സമ്മേളനത്തിലാണ് വി.എസ് സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

മാധവ് ഗാഡ്കിലിന്റെ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി സമീപിച്ചതിന്റെ അനന്തരഫലമാണ് പ്രളയമെന്നും വി.എസ് അഭിപ്രായപ്പെട്ടു. കുന്നിടിച്ചതും, കയ്യേറ്റങ്ങളും ദുരന്തത്തിന്റെ തീവ്രത കൂട്ടി.

ഇനിയും ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ മൂന്നാര്‍ ഓപറേഷന്‍ മോഡലില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വി.എസ് പറഞ്ഞു.

സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് മാറ്റണമെന്നും, പ്രകൃതിയ്ക്ക് പ്രാധാന്യം നല്‍കാത്ത വികസനം വികസനമല്ല. മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സമീപിക്കണമെന്നും വി.എസ് നിയമസഭാ പ്രസംഗത്തില്‍ പറഞ്ഞു.

തണ്ണീര്‍ നീര്‍ത്തട പദ്ധതിയുടെ സത്ത ചോര്‍ത്തി കളയരുത് എന്നും വി.എസ് ആവശ്യപ്പെടുന്നുണ്ട്.

പ്രളയത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more