| Tuesday, 28th August 2018, 10:55 am

എല്ലാ എം.പിമാരും എം.എല്‍.എമാരും ഒരു ലക്ഷം രൂപ നല്‍കി മാതൃക കാട്ടണം, ഞാനിത് ചെയ്ത് കഴിഞ്ഞു; വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിര്‍ലോഭമായി സംഭാവന ചെയ്യാനുള്ള ആഹ്വാനവുമായി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ എല്ലാ എം.പിമാരും, എം.എല്‍.എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.


ALSO READ: ഭൂമിയെ മാനഭംഗപ്പെടുത്തിയുള്ള വികസനമാണ് ഇടുക്കിയിലേതെന്ന് ബിനോയ് വിശ്വം; മറുപടിയുമായി എം.എം. മണി


താന്‍ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞുവെന്നും, മറ്റ് ജനപ്രതിനിധികളും ഇവര്‍ക്ക് മാതൃകയാവണമെന്നും വി.എസ് പറഞ്ഞു. ഇങ്ങനെ ചെയ്ത് കൊണ്ടാണ് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ട ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാട്ടേണ്ടത്. വി.എസ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജനങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നേരത്തെ മുഖ്യമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഒറ്റയടിക്ക് തരണം എന്നില്ലെന്നും, പത്ത് മാസം സമയം എടുത്തിട്ടാണെങ്കിലും, പണം നിധിയിലേക്ക് തരണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.


ALSO READ: കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ എറണാകുളം സൗത്ത്; രണ്ടാം സ്ഥാനം കോഴിക്കോടിന്


മികച്ച പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കുള്ളത്. ഇതുവരെ 700ല്‍ പരം കോടി രൂപ ലഭിച്ചതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more