| Friday, 13th June 2014, 11:36 am

സര്‍ക്കാര്‍ നിലപാട് വിദ്യാഭ്യാസമേഖലയെ കുളം തോണ്ടുന്നു: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തിലൂടെ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല കുളംതോണ്ടുകയാണെന്ന്് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 13 കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം കോളേജുകളില്‍ യു.ജി.സി സംഘം പരിശോധന നടത്തിയിരുന്നു. അന്തിമ പരിശോധനയ്ക്ക് വേണ്ടിയാണ് ഇന്ന് യു.ജി.സി സംഘം യൂണിവേഴ്‌സിറ്റി കോളേജിലെത്തുന്നത്.

യു.ജി.സി സംഘത്തെ കോളേജിനുള്ളിലേക്ക് കടത്തില്ലെന്ന തീരുമാനത്തില്‍ ഗേറ്റ് അടച്ച് പ്രതിഷേധിക്കുകയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. വിദ്യഭ്യാസ ഗുണനിലവാരം നഷ്ടപ്പെടുമെന്ന് ആരോപിച്ചാണ് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍  തീരുമാനത്തെ എസ്.എഫ്.ഐ എതിര്‍ക്കുന്നത്.

വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടാവുമെന്ന് ഭയന്ന് ഇന്നലെ തന്നെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാവിലെ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലെത്തി.

We use cookies to give you the best possible experience. Learn more